![](http://cmo.cdit.org/img/cm1.png)
സ്വാഗതം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
‘ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെന്ന’ തിരിച്ചറിവാണ് ജീവനക്കാരെ സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഭരണനിര്‍വഹണം നടത്താനും പ്രേരിപ്പിക്കുന്നത്. വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്തുന്നതും പ്രാദേശിക തലത്തില്‍ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതും സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുവാന്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതും ഈ ഉള്‍ക്കാഴ്ചയില്‍ നിന്നു തന്നെ. ഇവിടെ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്കുന്നു. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൌണ്ടര്‍ 20 ഒക്ടോബര്‍ 2016 മുതല്‍ പ്രവര്‍ത്തിയ്ക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും , അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ചവശതയനുഭവിക്കുന്നവർക്കും അടിയന്തിരാശ്വാസമായി സാമ്പത്തിക സഹായം നൽകുന്നു.
![](http://cmo.cdit.org/img/cm2.png)
24x7 online
ദൂര പരിമിതികളില്ല, യാത്രാ ചിലവുമില്ല
പരാതി പരിഹാര സംവിധാനത്തെ ടൊട്ടന്ഹാം സമ്പ്രദായത്തിന്റെ പരിമിതികള്‍ മുറിച്ചുകടന്ന് കൂടുതല്‍ ജനകീയമാക്കുവാന്‍ കഴിയുംവിധം വിവര സംവേദന സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന മാതൃകയാണിത്. പരാതികള്‍ വീട്ടിലിരുന്നു തന്നെയോ കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴിയോ സമര്‍പ്പിക്കുവാന്‍ അവസരം.
ഉദ്യോഗസ്ഥരുടെ കൈവശം അവശേഷിക്കുന്ന പരാതികളുടെ എണ്ണം മേലോട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എസ്.എം.എസ്., ഇ-മെയില്‍ സംവിധാനം.
കാലതാമസം പരിശോധിക്കാന്‍ വകുപ്പുതല വീഡിയോ കോണ്‍ഫറന്‍സുകള്‍.
ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സഹായം ലഭിക്കാൻ ഇന്റർനെറ്റ് / അക്ഷയ കേന്ദ്രം നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കാം. എല്ലാ റിപ്പോർട്ടുകളും എല്ലാ തലങ്ങളിലും ഇലക്ട്രോണിക് രീതിയിൽ പ്രോസസ് ചെയ്ത് വേഗത്തിൽ തീരുമാനം കൈക്കൊള്ളുന്നു.
![](http://cmo.cdit.org/img/cm4.png)
പരാതിയുടെ നിജസ്ഥിതി അറിയാം
ഫയല്‍ നീക്കം അറിയാം
ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്ന പരാതികള്‍ കൃത്യതയോടെ പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ മേല്‍നോട്ട സംവിധാനമുണ്ട്. നിജ സ്ഥിതി അറിയാന്‍ ഡോക്കറ്റ് നമ്പറും, പേരും അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ സംവിധാനം. ഡോക്കറ്റ് നമ്പര്‍ അറിയില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ അയച്ചുതരുന്ന ഒറ്റതവണ പാസ്സ്വേര്‍ഡ് ഉപയോഗിച്ചും തിരച്ചില്‍ നടത്താം.
![](http://cmo.cdit.org/img/cm6.png)
മൊബൈല്‍ നമ്പര്‍ സേവനം
മൊബൈല്‍ നമ്പര്‍ നല്കുന്നുവെങ്കില് കൂടുതല്‍ മെച്ചപെട്ട സേവനം
അപേക്ഷകന് മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ പരാതിയുടെ തല്‍സ്ഥിതി അറിയുന്നതിന് കൂടുതല്‍ സേവനം ലഭിക്കും. സ്വന്തം മൊബൈല്‍ ഇല്ലെങ്കില്‍ പകരക്കാരിയുടെ / പകരക്കാരന്റെ മൊബൈല്‍ നമ്പര്‍ നല്‍കൂ.
നിങ്ങളുടെ പരാതി നടപടിക്കായി ഓരോ ഓഫീസിലേക്കും അയക്കുമ്പോള്‍ എസ്.എം.എസ്.